24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ടൂറിസ്റ്റ്‌ ബസ് വൈദ്യുതി തൂണിലിടിച്ച് 19 പേര്‍ക്ക് പരിക്ക്‌ അപകടത്തിൽപ്പെട്ടത്‌ തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്‌
Uncategorized

ടൂറിസ്റ്റ്‌ ബസ് വൈദ്യുതി തൂണിലിടിച്ച് 19 പേര്‍ക്ക് പരിക്ക്‌ അപകടത്തിൽപ്പെട്ടത്‌ തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്‌

മഞ്ചേരി > വിദ്യാർഥികളുമായി വിനോദയാത്രപോയ ബസ് വൈദ്യുതി തൂണിലിടിച്ച് 19 പേർക്ക് പരിക്ക്‌. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച മൂന്ന് ടൂറിസ്റ്റ്‌ ബസുകളിൽ ഒന്നാണ്‌ അപകടത്തിൽപ്പെട്ടത്‌. ബുധൻ പുലർച്ചെ 3.30ന് മഞ്ചേരി–-അരീക്കോട് റോഡിൽ ചെങ്ങര വളവിലാണ് അപകടം. ഉറക്കത്തിലായിരുന്ന വിദ്യാർഥികൾ ബസിനകത്ത് വീണും ഇടിച്ചുമാണ് പരിക്കേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. ആർക്കും ഗുരുതരമല്ല. നാട്ടുകാർ ചേർന്നാണ് വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഇറക്കമുള്ള വളവിൽ തോടിനോട് ചേർന്നുള്ള വീടിന്റെ മതിലിലാണ് ബസ് ഇടിച്ചുനിന്നത്. തോട്ടിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മതിലിനോട് ചേർന്നുള്ള വൈദ്യുതി തൂണുകളും ഇടിയുടെ ആഘാതത്തിൽ തകർന്നു. പകൽ പന്ത്രണ്ടോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കൊയിലാണ്ടി– എടവണ്ണ– മഞ്ചേരി ഹൈവേ നവീകരണത്തിനുശേഷം പത്തിലധികം തവണ ഇവിടെ അപകടമുണ്ടായി. നിരവധിപേർക്ക് പരിക്കേറ്റു. നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡിന്റെ രണ്ടു ഭാഗങ്ങളിലും ബ്രേക്കർ സ്ഥാപിച്ചുവെങ്കിലും അപകടം തടയാനാകുന്നില്ല. റോഡിന്റെ അലൈൻമെന്റിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Related posts

മോദിയേയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ 100 കോടി വാഗ്ദാനം ചെയ്തു; ഗുരുതര ആരോപണവുമായി ദേവരാജ ഗൗഡ

Aswathi Kottiyoor

വിലങ്ങാട് ഉരുള്‍പൊട്ടൽ: രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയി, 40 വീട്ടുകാർ ഒറ്റപ്പെട്ടു, ഒരാളെ കാണാതായി

Aswathi Kottiyoor

സ്വർണ വില വർധന തുടരുന്നു, ഒപ്പം വെള്ളിയുടെ വിലയും റെക്കോർഡിലേക്ക്

Aswathi Kottiyoor
WordPress Image Lightbox