24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു
Uncategorized

ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരി (41) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: സഹദേവൻ, മാതാവ്: വിത്സന, ഭാര്യ: സുമില.

Related posts

കൊല്ലത്ത് ഓട്ടോയിലെത്തി എസ്ഐയുടെ ബൈക്ക് മോഷ്ടിച്ചു, രണ്ടാമത്തെ പ്രതിയും പിടിയിൽ

Aswathi Kottiyoor

അരികൊമ്പന്റെ കോളറിൽ നിന്നും സിഗ്നൽ ലഭിച്ച് തുടങ്ങി; ആന അപ്പർ കോതയാർ മേഖലയിൽ

Aswathi Kottiyoor

ആരോ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച പണം കൊടുക്കാനുള്ളത് സർക്കാരിനെ ബാധിക്കുന്ന പ്രശ്നമാണോ’

WordPress Image Lightbox