24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു
Uncategorized

ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു

ടെൽഅവീവ്: ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.
ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ.ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു.
അതിനിടെ, ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് പറഞ്ഞു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.

Related posts

കേന്ദ്രത്തിനെതിരെ ഒന്നിച്ചുള്ള സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ UDF

Aswathi Kottiyoor

സ്വച്ഛ് ഭാരതിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഫിറ്റ്നെസ് താരത്തിനൊപ്പം ശുചീകരണം

Aswathi Kottiyoor

പത്രപ്രവർത്തക സാലി മാത്യു വിട പറഞ്ഞു; മൃതദേഹം മെഡിക്കൽ കോളജിന്

Aswathi Kottiyoor
WordPress Image Lightbox