24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചികിത്സയ്ക്കായി കട്ടിലും മേശയും വരെ വിറ്റ് ഉമ്മ, എന്നിട്ടും തീർന്നില്ല ദുരിതം;അപൂർവ രോ​ഗത്തിന്റെ പിടിയിൽ മക്കൾ
Uncategorized

ചികിത്സയ്ക്കായി കട്ടിലും മേശയും വരെ വിറ്റ് ഉമ്മ, എന്നിട്ടും തീർന്നില്ല ദുരിതം;അപൂർവ രോ​ഗത്തിന്റെ പിടിയിൽ മക്കൾ

തിരുവനന്തപുരം: പാൻക്രിയാസിനെ ബാധിക്കുന്ന അപൂർവ രോഗം മൂലം ജീവിതം തുലാസ്സിലായ സഹോദരിമാർ സഹായം തേടുന്നു. തിരുവനന്തപുരം പൂജപ്പുര വേട്ടമുക്കിൽ താമസിക്കുന്ന ഫാത്തിമയ്ക്കും ഫാദിയയ്ക്കും മാസം തോറും ചികിത്സയ്ക്കായി മൂന്നരലക്ഷം രൂപ വേണം. മുന്നോട്ടുള്ള ജീവിതവും ചികിത്സയും ഇവർക്കും ഉമ്മ ഷംലയ്ക്കും പറഞ്ഞറയിക്കാനാവാത്ത വിധം കടുത്ത പരീക്ഷണമാണ്.നന്നായി ചിത്രം വരക്കും ഫാത്തിമ. മിക്ക ചിത്രകളും സ്വാതന്ത്ര്യത്തിലേക്കു പറന്നുയരുന്ന പക്ഷികളുടേതാണ്. പറയുന്നുയരാൻ അത്രയും കൊതിക്കുന്നുണ്ട് ഫാത്തിമ. എന്നാൽ പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്‌റ്റോസിസ് എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ഈ ഇരുപത്തിയൊന്നുകാരി. ഫാത്തിമക്ക് മാത്രമല്ല അനിയത്തി ഫാദിയാക്കും ഇതേ രോഗമാണ്. രോഗം മൂർഛിക്കുമ്പോൾ ഒന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത വിധം ശരീരമാസകലം വേദനയാണ്. ഇരുപത്തിയെട്ടു ദിവസം കൂടുമ്പോൾ അൻപതിനായിരും രൂപ വിലവരുന്ന ഇഞ്ചെക്ഷൻ എടുക്കണം. ഇഞ്ചെക്ഷനും ചികിത്സയ്ക്കുമെല്ലാമായി രണ്ടു പേർക്കും കൂടി ഒരു മാസം മൂന്നരലക്ഷം രൂപയോളം ചെലവ്. പണം തികയാത്തതിനാൽ കഴിഞ്ഞമാസം ഇൻജെക്ഷൻ വൈകി. മക്കളുടെ വേദന കണ്ടുനിൽക്കാൻ കഴിയാതെ, ഷംല വീട്ടിൽ കിടന്ന കട്ടിലും മേശയും കസേരയുമൊക്കെ വിറ്റു പണം ഒപ്പിച്ചു. ഈ മാസം ഇനിയെന്ത് ചെയ്യുമെന്ന് ഷംലയ്ക്ക് ഒരു പിടിയുമില്ല.

ഓടികളിക്കേണ്ട പ്രായമാണ് 12കാരി ഫാദിയക്ക്. സ്കൂളിൽ പോലും പോകാനാകുന്നില്ല. ആകെ കൂട്ട് പുസ്തകങ്ങൾ.
വ‍ർഷങ്ങൾക്ക് മുന്നേ ഭർത്താവ് ഉപേക്ഷിച്ചു. കുട്ടികൾക്ക് രോഗം ബാധിച്ചതോടെ ബന്ധുക്കളും മുളകുപൊടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റാണ് ഉമ്മ ഷംല കുട്ടികളെ വളർത്തിയത്. ആശുപത്രികൾ തോറും കയറിയിറങ്ങുന്നതിനാൽ ഇപ്പോൾ ആ വരുമാനവും നിലച്ചു. തുടർചികിത്സയ്ക്ക് ഇനി വെല്ലൂരിലേക്ക് പോകണം. വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരുമോയെന്ന ഭയം വേറെ. ആരുടെയെങ്കിലും ഒക്കെ സഹായം മാത്രമാണ് ഷംലയ്ക്കും മക്കൾക്കും ആകെയുള്ള പ്രതീക്ഷ. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ ഉമ്മയും മക്കളും.

Related posts

വിവാദത്തിനിടെ തിരുവനന്തപുരത്ത് ബാറുടമകളുടെ സംഘടനക്ക് ഓഫിസ്, രജിസ്ട്രേഷന്‍ ഇന്ന്

Aswathi Kottiyoor

സ്വർണവിലയിൽ ഇടിവ്; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Aswathi Kottiyoor

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പാചക തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox