31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സെക്യുലർ സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു.
Uncategorized

സെക്യുലർ സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു.

ഇരിട്ടി: വഴിയോര കച്ചവട രംഗത്ത് സമഗ്രമായ കേന്ദ്രനിയമം കൊണ്ടുവരിക, ചില്ലറ കച്ചവടം കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, എല്ലാ വഴിയോര കച്ചവടക്കാർക്കും ഉടൻ ലൈസൻസ്സ് അനുവദിക്കുക, വർഗ്ഗിയതയെ ചെറുക്കുക – രാജ്യത്തെ രക്ഷിക്കുക മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടി വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ട്രീറ്റ് വെസ്റ്റേഴ്സ് സെക്യുലർ സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു.
വി.കെ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി എസ്.ടി. ജയ്സൺ ഉത്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് സുരേഷ് ബാബു.കെ.സി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, വികെടിയു ഇരിട്ടി ഏരിയ സെക്രട്ടറി കെ.ജെ. അപ്പച്ചൻ, വി. രോഹിണി, മുരളിധരൻ, ബിജു എന്നിവർ സംസാരിച്ചു. കളറോഡ് പാലത്തിനു സമീപം വഴിയോര കച്ചവടം നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും മാലിന്യ മുക്തമാക്കുന്നതിനായി പൂചെടികൾ വച്ചുപിടിച്ച ഇസ്മായിലിനെ ചടങ്ങിൽ അനുമോദിച്ചു.

Related posts

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

കാത്ത് നിന്നിട്ടും വനംവകുപ്പെത്തിയില്ല; പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

‘എം80 ഇല്ലാതെ പറ്റൂല സാറേ’; പരിഷ്കരണത്തിന്റെ ആദ്യദിനം, ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി

Aswathi Kottiyoor
WordPress Image Lightbox