24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പൊലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞത് 3 മാസം; ഒടുവില്‍ അറസ്റ്റ്
Uncategorized

പൊലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞത് 3 മാസം; ഒടുവില്‍ അറസ്റ്റ്

കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മോഷണം നടത്തി മുങ്ങിനടന്ന പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി.
മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്.

കഴിഞ്ഞ ജൂലൈ 26ന് ആയിരുന്നു സംഭവം. മോഷണം നടത്തിയതിന് ശേഷം പ്രതി മൂന്നുമാസമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലും മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകള്‍ നിലവിലുണ്ട്. തിങ്കളാഴ്ച രാത്രി പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related posts

കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

കേളകം മഞ്ഞളാംപുറത്ത് ഹാപ്പി എഞ്ചിൻ കാർബൺ ക്ലീനിങ്ങ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

പ്രവർത്തനം നിർത്തിയ ക്വാറിക്ക് സമീപം കാറും ഫോണും, ക്വാറിയിൽ തെരഞ്ഞപ്പോൾ കിട്ടിയത് 48 കാരന്‍റെ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox