24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തെരുവില്‍ പടക്കം പൊട്ടിച്ചു; കാല്‍നട യാത്രക്കാരനായ 11 -കാരന്‍റെ കാഴ്ചപ്പോയി;
Uncategorized

തെരുവില്‍ പടക്കം പൊട്ടിച്ചു; കാല്‍നട യാത്രക്കാരനായ 11 -കാരന്‍റെ കാഴ്ചപ്പോയി;

ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും തെരുവുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒരു പതിവാണ്. തമിഴ്നാട്ടിലാണെങ്കിലും ദില്ലിയിലാണെങ്കിലും ഇന്ത്യ ക്രിക്കറ്റ് മാച്ച് ജയിച്ചാലും കുടുംബത്തില്‍ ഒരു പിറന്നാള്‍ വന്നാലും ഉടനെ പടക്കം പൊട്ടിച്ച് ആഘോഷിച്ചില്ലെങ്കില്‍ ആഘോഷത്തിന് പൊലിമയില്ലെന്ന തോന്നലാണ് ആളുകള്‍ക്ക്. എന്നാല്‍, പടക്കങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ആളുകള്‍ ആലോചിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടുങ്ങിയ തെരുവുകളില്‍ തീ ആളിപ്പിടിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നതിന്‍റെ നടുവില്‍ വച്ചാകും ഇത്തരത്തിലുള്ള തീക്കളികള്‍ പലതും. കഴിഞ്ഞ ദിവസം അത്തരമൊരു ആഘോഷത്തിനിടെ കത്തിച്ച പടക്കം ഒരു കൗമാരക്കാന്‍റെ കാഴ്ചയാണ് ഇല്ലാതാക്കിയത്.

മാധ്യമ പ്രവര്‍ത്തകനെന്ന് ട്വിറ്ററില്‍ (X) സ്വയം പരിചയപ്പെടുത്തിയ കുനാല്‍ കശ്യപ് എന്നയാള്‍ തന്‍റെ ട്വിറ്റിര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം. “നോർത്ത് ഈസ്റ്റ് ഡൽഹിയിൽ, ആരോ പടക്കം പൊട്ടിച്ചു, അത് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസ്സുള്ള നിരപരാധിയായ കുട്ടിയുടെ കണ്ണിൽ പതിച്ചു. എയിംസിൽ ഓപ്പറേഷൻ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. സംഭവം സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.” വീഡിയോ പങ്കുവച്ച് കൊണ്ട് കുനാല്‍ എഴുതി

Related posts

എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും’ കയ്യിൽ ആറ്റംബോംബ് ഉണ്ടെന്നും സാബു എം ജേക്കബ്

Aswathi Kottiyoor

താനൂരിൽ വൻ ബോട്ട് ദുരന്തം: 4 കുട്ടികൾ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 11 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിച്ചു

Aswathi Kottiyoor
WordPress Image Lightbox