24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദക്ഷിണ കൊറിയൻ ചരക്കുകപ്പലിടിച്ച്‌ മീൻപിടിത്തബോട്ട്‌ തകർന്നു
Kerala

ദക്ഷിണ കൊറിയൻ ചരക്കുകപ്പലിടിച്ച്‌ മീൻപിടിത്തബോട്ട്‌ തകർന്നു

പുതിയങ്ങാടിയിൽനിന്ന്‌ മീൻപിടിത്തത്തിനു പോയ ബോട്ട്‌ ദക്ഷിണ കൊറിയയുടെ ചരക്കുകപ്പലിടിച്ച്‌ തകർന്നു. തമിഴ്‌നാട്‌ സ്വദേശി സിലുവാപ്പിച്ചയുടെ ‘മേഴ്‌സി അന്നൈ’ ബോട്ടിലാണ്‌ ദക്ഷിണ കൊറിയൻ കപ്പലായ ‘ഷെമി’ ഇടിച്ചത്‌. അഴീക്കൽ തുറമുഖത്തുനിന്ന്‌ 50 നോട്ടിക്കൽ മൈൽ അകലെ 19ന്‌ രാത്രി പത്തിനാണ്‌ അപകടം. 14നാണ്‌ ബോട്ട്‌ പുതിയങ്ങാടിയിൽനിന്ന്‌ പോയത്‌. ബോട്ടിലുണ്ടായ ആറുപേർക്കും പരിക്കേറ്റു. മീൻപിടിത്ത ഉപകരണങ്ങളും വലകളും നശിച്ചു.

യാത്ര തുടരാനാകാതെ ബോട്ട്‌ പുതിയങ്ങാടി ഹാർബറിൽ അടുപ്പിച്ചു. അഴീക്കൽ തീരദേശ പൊലീസിൽ റിപ്പോർട്ടുചെയ്‌തു. ബോട്ടിലുള്ളവരെ സഹായിക്കാനോ പ്രഥമശുശ്രൂഷ നൽകാനോ തയ്യാറാകാതെ പോയ ചരക്കുകപ്പൽ മഹാരാഷ്ട്രയിലെ തുറമുഖത്ത്‌ നങ്കൂരമിട്ടിരിക്കുകയാണ്‌. നടപടിയാവശ്യപ്പെട്ട്‌ ബോട്ടുടമ ഷിപ്പിങ് സെക്രട്ടറിയടക്കമുള്ളവർക്ക്‌ പരാതി നൽകി.

Related posts

അച്ചടി സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണം – കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

Aswathi Kottiyoor

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം

Aswathi Kottiyoor

»ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് നാളെ (മെയ് 21)

Aswathi Kottiyoor
WordPress Image Lightbox