• Home
  • Kerala
  • റാഫ അതിർത്തി തുറന്നു: ഗാസയിലേക്ക്‌ ഭക്ഷണവും മരുന്നുമായി 20 ട്രക്കുകള്‍ കടത്തിവിട്ടു
Kerala

റാഫ അതിർത്തി തുറന്നു: ഗാസയിലേക്ക്‌ ഭക്ഷണവും മരുന്നുമായി 20 ട്രക്കുകള്‍ കടത്തിവിട്ടു

റാഫ അതിർത്തി തുറന്നതോടെ ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് അനുമതി നല്‍കിയത്‌. ട്രക്കുകള്‍ ഈജിപ്തില്‍ നിന്ന് ഗാസ മുമ്പിലേക്ക് കടന്നെന്ന് പലസതീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്നാണ് വിവരം. ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പൊറുതിമുട്ടിയ 20 ലക്ഷം ജനങ്ങളാണ് ജീവൻ നിലനിർത്താൻ ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നിനുമായി കാത്തിരിക്കുന്നത്. 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന് റെഡ് ക്രസന്റ് പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനുകാരുടെ എണ്ണം 4500നടുത്താണ്. അതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 2000 ട്രക്ക് അവശ്യ വസ്തുക്കളെങ്കിലും ഉടനടി എത്തിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

Related posts

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Aswathi Kottiyoor

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox