• Home
  • Uncategorized
  • അതിക്രമങ്ങൾക്ക് എതിരെ ,സമാധാന സന്ദേശ ക്യാമ്പയിൻ ആരംഭിച്ചു
Uncategorized

അതിക്രമങ്ങൾക്ക് എതിരെ ,സമാധാന സന്ദേശ ക്യാമ്പയിൻ ആരംഭിച്ചു

കണ്ണൂർ : സർവോദയ മണ്ഡലം ജില്ലാ സമിതി , ഗാന്ധി യുവ മണ്ഡലം , വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വെറിക്കെതിരെ ,ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ,സമാധാന സന്ദേശ ക്യാമ്പയിൻ ആരംഭിച്ചു.സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു .
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജനതാദൾ എസ് ജില്ലാ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, എൻ സി പി ജില്ലാ പ്രസിഡണ്ട് കെ സുരേശൻ ,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ , പി സി അശോകൻ , അജയൻ പായം, സർവോദയ മണ്ഡലം ജില്ലാ പ്രസിഡൻ്റ് പവിത്രൻ കൊതേരി, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ്റ് ശശികല , ഗാന്ധി യുവമണ്ഡലം ജില്ല സെക്രട്ടറിമാരായ റഫീക്ക് പാണപ്പുഴ, ഷമീൽ ഇഞ്ചിക്കൽ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് സെക്രട്ടറി സനോജ് നെല്ലിയാടൻ, സി ചന്ദ്രിക, സയാൻ ഷമീൽ,
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ , കെ കെ രജിത്ത് ,നിധിൻ ഇരിണാവ് ,പി സി സനൂപ് ,വി സി വാമനൻ തുടങ്ങിയവർ സംസാരിച്ചു

ഫോട്ടോ…

Related posts

കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ പിഴ ചുമത്തി

Aswathi Kottiyoor

‘ഇത്തരം ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ വേണ്ട’; ബ്രിജേഷിനെ പിരിച്ചുവിട്ടു, നടപടി അപകടം നടന്ന് നാലാം ദിവസം

Aswathi Kottiyoor

കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ കാണാനില്ല; മോഷണം പോയത് 36 എണ്ണം, പൊളിച്ചുകടത്തുന്നത് മണിക്കൂറുകള്‍ കൊണ്ട്‌.*

Aswathi Kottiyoor
WordPress Image Lightbox