23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സജി മാത്യൂ ജീവനൊടുക്കിയത് മരുന്നിനായി പണം കടം വാങ്ങേണ്ടി വന്നതിന് പിന്നാലെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന്
Uncategorized

സജി മാത്യൂ ജീവനൊടുക്കിയത് മരുന്നിനായി പണം കടം വാങ്ങേണ്ടി വന്നതിന് പിന്നാലെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന്

കാസർഗോഡ് മാലക്കല്ലിലെ എൻഡോസൾഫാൻ ദുരിത ബാധിതൻ സജി മാത്യൂ ജീവനൊടുക്കിയത് സൗജന്യ മരുന്ന് വിതരണം മുടങ്ങിയതിനെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് കുടുംബം. സജിക്കും ദുരിത ബാധിതനായ മകനുമായി പ്രതിമാസം ആവശ്യമുള്ളത് നാലായിരം രൂപയുടെ മരുന്ന്. ചികിത്സയ്ക്കും മരുന്നിനുമായി നിരവധി പേരിൽ നിന്ന് കടം വാങ്ങിയിരുന്നുവെന്ന് സജിയുടെ ഭാര്യ പറഞ്ഞു.സജി മാത്യുവും മകൻ ജിനോയും എൻഡോസൾഫാൻ ദുരിത ബാധിതരാണ്. പ്രതിമാസം ലഭിച്ചിരുന്ന പെൻഷൻ തുകയും സൗജന്യമായി ലഭ്യമായിരുന്ന മരുന്നും ചികിത്സയുമായിരുന്നു ഈ കുടുംബത്തിൻറെ ഏക ആശ്രയം. പെൻഷനും സൗജന്യ മരുന്ന് വിതരണവും മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. പിടിച്ചുനിൽക്കാൻ നിരവധി പേരിൽ നിന്ന് കടങ്ങൾ വാങ്ങി. സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലുമപ്പറമായി.

നാഷണൽ ഹെൽത്ത് മിഷൻ നൽകിയിരുന്ന ഫണ്ട് മുടങ്ങിയതാണ് ദുരിത ബാധിതർക്കായുള്ള സൌജന്യ മരുന്ന് വിതരണം നിലയ്ക്കാൻ കാരണം. ജില്ലയിലെ നീതി സ്റ്റോറുകളിൽ സർക്കാർ വരുത്തിയത് ഒരു കോടിയിലധികം രൂപയുടെ ബാധ്യതയാണ്. എൻഡോസൾഫാൻ ഇരകൾക്ക് നൽകിയിരുന്ന പെൻഷൻ കഴിഞ്ഞ ഒമ്പത് മാസമായി മുടങ്ങി. ദുരിത ബാധിത കുടുംബങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. സജി മാത്യുവിൻറേത് ഒറ്റപ്പെട്ട സാഹചര്യമല്ല.

Related posts

ഇന്നലെകളിലെ ചില നന്മകളെയും മറവിക്ക് വിട്ടുകൊടുക്കാതെ ഉറക്കത്തിലും ഉണർവിലും ചേർത്ത് പിടിക്കാനായി “സ്നേഹതീരം” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Aswathi Kottiyoor

എസ്എഫ്ഐയെ സിപിഐഎം കയറൂരി വിട്ടിരിക്കുന്നു, ക്യാമ്പസില്‍ ഗുണ്ടായിസമാണ്: കെ സുരേന്ദ്രന്‍

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

Aswathi Kottiyoor
WordPress Image Lightbox