24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്
Uncategorized

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വാടകവീട്ടിലെത്തി. ഇരുവരും ചേർന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം. സുഹൃത്ത് നസീർ ഉറങ്ങിയ സമയത്താണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്തത്. പിന്നാലെ വീടിനകത്തെ ഫാനിൽ തൂങ്ങുകയായിരുന്നു.നസീർ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയിൽ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് റിയാസിന്റെ ഭാര്യയുടെ ബന്ധുക്കളുടെ വിശദീകരണം. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related posts

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി, ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Aswathi Kottiyoor

മഹാരാഷ്ട്ര സഹകരണബാങ്ക് തട്ടിപ്പ്; അജിത്പവാറിന് ക്ലീൻചിറ്റ്, ക്രിമിനൽകുറ്റം നിലനിൽക്കില്ലെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor

ലഹരിക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി സംസ്ഥാനത്തേക്ക് എംഡിഎംഎ കടത്ത്; രണ്ട് പേർ ബെംഗളൂരുവിൽ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox