27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!
Uncategorized

ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്‍ മയക്കുമരുന്ന് വേട്ട. ട്രെയിനിൽ നിന്നും മാരക മയക്കുമരുന്നായ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ പിടികൂടി. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍വെച്ച് വിവേക് എക്സ്പ്രസ്സ്‌ ട്രെയിനില്‍നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. ട്രെയിന്‍ കംപാര്‍ട്ട്മെന്‍റിലെ സീറ്റിനടിയിൽ നിന്നു ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തിയത്.

സംശയത്തെതുടര്‍ന്നാണ് ബാഗ് പരിശോധിച്ചത്. ബാഗിനുള്ളിലുണ്ടായിരുന്ന പാംപ്പേഴ്സ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നാലു സോപ്പ് പെട്ടികള്‍ക്കുള്ളിലായാണ് ഹെറോയിന്‍ കണ്ടെത്തിയത്. സോപ്പു പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 44 ഗ്രാം ഹെറോയിന്‍. ബാഗിന്‍റെ ഉടമയെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Related posts

അതിരപ്പിള്ളിയിലേക്കു കൊണ്ടുപോയി പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊന്ന കേസ്: സഫർ ഷാ കുറ്റക്കാരൻ

Aswathi Kottiyoor

മൂന്ന് ജില്ലകളിൽ ഇന്ന് മഴ തകർത്തുപെയ്യും; സംസ്ഥാനത്തെങ്ങും അലേർട്ടുകൾ

Aswathi Kottiyoor

അങ്കമാലി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഷന്‍

Aswathi Kottiyoor
WordPress Image Lightbox