23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം;മുന്‍ പി.എ. എ.സുരേഷിന് വിലക്കേർപ്പെടുത്തി സിപിഐഎം
Uncategorized

വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം;മുന്‍ പി.എ. എ.സുരേഷിന് വിലക്കേർപ്പെടുത്തി സിപിഐഎം

വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പി.എ എ സുരേഷിന് പാർട്ടി വിലക്ക്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തിൽ സിപിഐഎം വിലക്കേർപ്പെടുത്തിയത്. ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് പരിപാടിയിൽ നിന്നൊഴിവാക്കുകയായിരുന്നു. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു.

പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററിൽ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇറക്കിയ പോസ്റ്ററിൽ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പരിപാടിക്ക് വരേണ്ടതില്ലെന്ന് സംഘാടകർ സുരേഷിനെ അറിയിക്കുകയായിരുന്നു. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒരു കാലത്ത് പാർട്ടിയിലെ വിഭാ​ഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. പിറന്നാള്‍ ആഘോഷത്തില്‍നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം അറിയില്ലെന്ന് മുന്‍ പി.എ. എ.സുരേഷ് പറഞ്ഞു . പത്തുദിവസം മുന്‍പാണ് ക്ഷണിച്ചത്. രണ്ടുദിവസം മുന്‍പ് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് പാലക്കാട്ട് പറഞ്ഞു.

Related posts

സിഡ്നിയിൽ 5 പേരെ അക്രമി കുത്തിക്കൊന്നു; 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു

Aswathi Kottiyoor

9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 20കാരനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

Aswathi Kottiyoor

അനിൽ ആന്റണി കേരളത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ എംഎൽഎയോ എംപിയോ ആകില്ല: കെ.മുരളീധരൻ…

Aswathi Kottiyoor
WordPress Image Lightbox