26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മലയാളി യുഎൻ ശാസ്‌ത്ര ഉപദേശകസമിതിയിൽ
Kerala

മലയാളി യുഎൻ ശാസ്‌ത്ര ഉപദേശകസമിതിയിൽ

ശാസ്‌ത്രപ്രചാരകനും ഇന്ത്യയുടെ അന്റാർട്ടിക പര്യവേക്ഷണ സംഘാംഗവുമായ മലയാളി പ്രൊഫ. ഫെലിക്‌സ് ബാസ്റ്റ് ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര സയൻസ്‌ കൗൺസിലിന്റെ ഏഷ്യ–- പസഫിക്‌ ഉപദേശക സമിതിയിൽ. പഞ്ചാബ് കേന്ദ്രസർവകലാശാല സസ്യശാസ്‌ത്രവിഭാഗം മേധാവിയായ ഇദ്ദേഹം ഈ ചുമതലയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആറംഗ സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്‌ ഫെലിക്‌സ്.

ഫിജിയിലെ സൗത്ത് പസഫിക് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പാൽ അലുവാലിയ, ഫിലിപ്പീൻസിലെ നാഷണൽ റിസർച്ച് കൗൺസിൽ പ്രതിനിധി പ്രൊഫ. ഗിസെല കോൺസെപ്‌സിയോൺ, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പ്രൊഫ. ജിയ ജെൻസുവോ, ജപ്പാനിൽനിന്നുള്ള പ്രൊഫ. യുകിയോ ഹിമിയാമ, ഇന്റർനാഷണൽ ജിയോഗ്രാഫിക്കൽ യൂണിയൻ മുൻ പ്രസിഡന്റ്‌ പ്രൊഫ. കാതറിൻ റോബിൻസൺ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. പാരീസ് ആസ്ഥാനമായ ഇന്റർനാഷണൽ സയൻസ് കൗൺസിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ നയരൂപീകരണങ്ങൾക്കുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഉപദേശകസമിതിയാണ്‌. അഞ്ച് വർഷമാണ്‌ കാലാവധി.പയ്യന്നൂർ കോറോം സ്വദേശിയാണ്‌. വടക്കേമഠത്തിൽ ശ്രീജിത്ത്‌ മതം ഉപേക്ഷിച്ച്‌ ഫെലിക്‌സ്‌ ബാസ്‌റ്റ്‌ എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിൽ സജീവമായിരുന്നു. 2016ലെ അന്റാർട്ടിക പര്യവേക്ഷണത്തിലാണ്‌ ഫെലിക്‌സ്‌ പങ്കാളിയായത്‌. ഇന്ത്യയിൽനിന്നും അന്റാർട്ടിക്കയിൽ നിന്നുമായി ഏഴ് പുതിയ ഇനം ആൽഗകളും പായലും കണ്ടെത്തിയിട്ടുണ്ട്‌. വോയേജ് ടു അന്റാർട്ടിക്ക, ട്രീസ് ഓഫ് രാമായണം എന്നിവ ഉൾപ്പെടെ ഏഴ്‌ പുസ്‌തകങ്ങൾ രചിച്ചു.

Related posts

തദ്ദേശവകുപ്പിൽ വിജിലൻസ്‌ സംവിധാനം ശക്തമാക്കും: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

ഇത് മൂന്നാം തരംഗം അല്ല, കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

Aswathi Kottiyoor

റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox