25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നിർത്താതെ കരഞ്ഞ് 2 വയസ്സുകാരിയായ സഹോദരപുത്രി; കഴുത്തു ഞെരിച്ചുകൊന്ന് യുവതി
Uncategorized

നിർത്താതെ കരഞ്ഞ് 2 വയസ്സുകാരിയായ സഹോദരപുത്രി; കഴുത്തു ഞെരിച്ചുകൊന്ന് യുവതി

ജബൽപുർ∙ നിർത്താതെ കരഞ്ഞതിനെത്തുടർന്ന് ഉറക്കം നഷ്ടമായ ദേഷ്യത്തിൽ യുവതി രണ്ടു വയസ്സുകാരിയായ അനന്തിരവളെ മർദിച്ചശേഷം കഴുത്തു ഞെരിച്ചുകൊന്നു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. ഹനുമനന്തൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാജീവ് നഗർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതെ വീട്ടുകാർ നാടെങ്ങും അന്വേഷിച്ചു നടക്കവെ പൊലീസാണ് വീട്ടിലെ സോഫയുടെ അടിയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മുഹമ്മദ് ഷക്കീൽ എന്നയാളുടെ മകളാണ് മരിച്ചത്. ഇയാളുടെ സഹോദരിയാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നത്.

ഒരു വീട്ടിൽ സഹോദരങ്ങൾക്കൊപ്പമാണ് മുഹമ്മദ് ഷക്കീലും കുടുംബവും കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുട്ടി പിതൃസഹോദരിയുടെ മുറിയിലേക്കുപോയി. ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് ഉറക്കം വന്ന യുവതി കുട്ടിയോട് അമ്മയുടെ അടുത്തേക്കു പോകാൻ ആവശ്യപ്പെട്ടു.

Related posts

രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും

Aswathi Kottiyoor

ഒരുമാസമായി ജനവാസമേഖലയിൽ! ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരേ പുലി തന്നെ! ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox