24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിമിഷങ്ങൾക്കുള്ളിൽ മെഡിക്കൽ ഷോപ്പ് കത്തി നശിച്ചു, നഷ്ടം 10 ലക്ഷം; അപകടത്തിന് കാരണം കടയിലെ ഷോർട്ട് സർക്യൂട്ട്
Uncategorized

നിമിഷങ്ങൾക്കുള്ളിൽ മെഡിക്കൽ ഷോപ്പ് കത്തി നശിച്ചു, നഷ്ടം 10 ലക്ഷം; അപകടത്തിന് കാരണം കടയിലെ ഷോർട്ട് സർക്യൂട്ട്

ഹരിപ്പാട്: മരുന്ന് വ്യാപാരശാല കത്തി നശിച്ചു. വെട്ടുവേനി അകംകുടി സ്വദേശി സാജൻ പി കോശിയുടെ ഉടമസ്ഥതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് പ്രവർത്തിക്കുന്ന സ്വാന്തനം മെഡിക്കൽസ് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. പുലർച്ചെ കടയിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപ വാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കായംകുളം, ഹരിപ്പാട് യൂണിറ്റുകളിലെ അഗ്നിശമനസേനാ വിഭാഗം എത്തി കടയുടെ ഷട്ടർ പൊളിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.കടയിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും കമ്പ്യൂട്ടർ, ഫ്രിഡ്ജ്, ഫർണിച്ചർ എന്നിവയടക്കം കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടെ സാജൻ പറഞ്ഞു.

Related posts

ഒരു മര്യാദയൊക്കെ വേണ്ടടേ.. പയ്യാമ്പലം ബിച്ചീൽ നിബ്രാസ്, താഹയുടെയു ഓപ്പറേഷൻ മാല! അധികം വൈകിയില്ല, അകത്തായി

Aswathi Kottiyoor

ഡ​ല്‍​ഹി ബ​ജ​റ്റി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം

Aswathi Kottiyoor

ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

Aswathi Kottiyoor
WordPress Image Lightbox