24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു.
Uncategorized

പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു.

എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ “സന്ധ്യ’ യിൽ ആയിരുന്നു അന്ത്യം. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ മന്ത്രി വി മാധവൻ വക്കീലിന്റെ മൂന്നാമത്തെ മകളാണ്‌. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട്‌ അഞ്ചിന്‌ രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.മക്കൾ: എം എസ് രഞ്‌ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട്), എം എസ് രേഖ, ഡോ. എം എസ് ഗീത (റിട്ട. അധ്യപിക സെന്റ് പോൾസ് കോളേജ്, ഹിന്ദി വിഭാഗം മേധാവി), എം എസ് സീത (സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്, വിമൻ ആൻഡ്‌ ചൈൽഡ് ഡവലപ്‌മെന്റ്‌), എം എസ്. ഹാരിസ് (ദുബായ്, എൻജിനീയർ). മരുമക്കൾ: സി വി മായ, സി കെ കൃഷ്‌ണൻ (ഇൻഡ്യൻ അലൂമിനിയം കമ്പനി), പി വി ജ്യോതി (റിട്ട മുനി. കോർപ്പറേഷൻ സെക്രട്ടറി), മിനി (ദുബായ്).

Related posts

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

Aswathi Kottiyoor

റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം

Aswathi Kottiyoor

പേരക്ക പറിക്കാൻ പോയ കുട്ടിയെ കടിച്ച് കീറി തെരുവ് നായകൾ, 11കാരിയുടെ അന്ത്യം തലയിലും കഴുത്തിലുമുള്ള മുറിവുകളാൽ

Aswathi Kottiyoor
WordPress Image Lightbox