കണ്ണൂർ: വിമൻ ജസ്റ്റിസ് മൂവ്മെന്റ് പുതിയ ജില്ല പ്രസിഡൻ്റ് ആയി സാജിത മുഹമ്മദിനേയും ജനറൽ സെക്രട്ടറിയായി ലില്ലി ജയിംസിനേയും . ഒക്ടോബർ 16 ന്-കണ്ണൂർ കൗസാർ കോംപ്ലക്സിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ കൺവെൻഷനിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡൻ്റ് വി എ ഫായിസ ഉൽഘാടനം നിർവ്വഹിച്ചു ഷമ്മി പീ സീ അധ്യക്ഷത വഹിച്ചു. പതിനഞ്ച് അംഗ ജില്ല കമ്മിറ്റിയെയും ജില്ലയിൽ നിന്നുള്ള അഞ്ച് അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരെഞ്ഞെടുത്തു .സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇംതിയാസ് മുഹമ്മദ് , ഫ്രറ്റേണിറ്റി കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് മഷൂദ് എന്നിവർ സംസാരിച്ചു ലില്ലി ജയിംസ് സ്വാഗതവും ഫാത്തിമ റഫിയ നന്ദിയും പറഞ്ഞു