24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പട്ടയപ്രശ്നം പരിഹരിക്കാന്‍ പ്രത്യേക മിഷൻ
Kerala

പട്ടയപ്രശ്നം പരിഹരിക്കാന്‍ പ്രത്യേക മിഷൻ

സംസ്ഥാനത്തെ കോളനികളുടെ പട്ടയപ്രശ്നം പരിഹരിക്കാൻ പ്രത്യേക മിഷൻ രൂപീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളത്തിലെ 1282 കോളനിയിൽ പല കാരണങ്ങളാൽ പട്ടയം ലഭിക്കാത്തവരുണ്ട്‌. ഈ പ്രശ്നം പരിഹരിക്കാനാണ്‌ പ്രത്യേക മിഷൻ രൂപീകരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടമായി തിരുവനന്തപുരത്തെ 125 കോളനിയിലെയും തുടർന്ന്, മറ്റു ജില്ലകളിലെ പട്ടയ പ്രശ്‌നങ്ങളും പരിഹരിക്കും. രണ്ടാംപിണറായി സർക്കാർ അധികാരത്തിലേറിയശേഷം 1,22,297 പട്ടയം വിതരണം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പട്ടയ അദാലത്തുകൾ പൂർത്തിയായി. സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പുരോഗമിക്കുകയാണ്‌. ഇതുവരെ 1.53 ലക്ഷം ഹെക്ടർ ഭൂമി അളന്നുകഴിഞ്ഞു. ഭൂപതിവു നിയമഭേദഗതി സംബന്ധിച്ചു ലഭിച്ച പരാതികൾ ഗവർണർ സർക്കാരിന് നൽകിയതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. ഉദ്യോഗസ്ഥരുടെ മുന്നിൽ പരാതികൾ വന്നതിനെക്കുറിച്ചും അറിയില്ല. സംശയങ്ങൾ ഗവർണർ ചോദിച്ചാൽ വിശദീകരണം നൽകും. നിയമഭേദഗതി ഗവർണർ ഒപ്പിട്ടശേഷമേ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയുള്ളൂ.

ഇതിനെല്ലാം മുമ്പേ, പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്താൻ വൻ തുക ഫീസ് ഈടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ല. സബ്ജക്ട് കമ്മിറ്റി ആഴത്തിൽ പഠിച്ചാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. എല്ലാവരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ചട്ടത്തിന് രൂപം നൽകൂവെന്നും സാധാരണക്കാരന്റെ മേൽ അധികഭാരം ഏൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

പോർബന്തർ– കൊച്ചുവേളി എക്സ്പ്രസ് എറണാകുളംവരെ

Aswathi Kottiyoor

തിരുവപ്പന വെള്ളാട്ടം

Aswathi Kottiyoor

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി, പരാതി.*

Aswathi Kottiyoor
WordPress Image Lightbox