27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ: ആറ് ദിവസത്തിൽ സ്കൂളിലെത്തിയത്‌ 11.07 ലക്ഷം പഠിതാക്കൾ
Kerala

കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ: ആറ് ദിവസത്തിൽ സ്കൂളിലെത്തിയത്‌ 11.07 ലക്ഷം പഠിതാക്കൾ

കുടുംബശ്രീയുടെ “തിരികെ സ്‌കൂളിൽ’ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം. ആറ് ദിനം കൊണ്ട് സംസ്ഥാനത്തുടനീളം ക്യാമ്പയിനിൽ പങ്കാളികളായത് 11,07,627 വനിതകൾ. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വെല്ലുവിളികൾ മറികടന്ന് എത്തുന്ന ഭിന്നശേഷിക്കാരും മിക്ക കേന്ദ്രങ്ങളിലും ക്യാമ്പയിന് ആവേശം പകരുന്നു.

ഒക്ടോബർ ഒന്നിന് തുടക്കമിട്ട ക്യാമ്പയിന്റെ മൂന്ന് ബാച്ച്‌ ഞായറാഴ്ചയോടെ പൂർത്തിയായി. 15 വരെ 1,29,392 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള വനിതകൾ ക്യാമ്പെയിന്റെ ഭാഗമായി. ഡിസംബർ 10 വരെ നീളുന്ന ക്യാമ്പയിനിൽ 46 ലക്ഷം അയൽക്കൂട്ടാംഗങ്ങളെയും ഭാഗമാക്കാനാണ് കുടുംബശ്രീ ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ 1070 സിഡിഎസ് തലത്തിലാണ് ക്യാമ്പയിൻ ഒരുക്കുന്നത്.

Related posts

ആശ്രിതനിയമനം മാതൃവകുപ്പിലെ ഒഴിവിൽ നടത്താമെന്ന്‌ നിലവിൽ വ്യവസ്‌ഥയുണ്ട്‌: മുഖ്യമന്ത്രി.

Aswathi Kottiyoor

ചൊവ്വാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവർത്തകർ

Aswathi Kottiyoor

കുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലാകരുത്: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox