26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
Kerala

ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ക​ണ്ണൂ​ർ: ക​തി​രൂ​ർ ആ​റാം​മൈ​ലി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ ക​ത്തി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ർ​ത്തി​യി​ട്ട ബ​സു​ക​ളും പ​രി​ശോ​ധി​ച്ചു.വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്, രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ട​യ​റു​ക​ളു​ടെ നി​ല​വാ​ര​വും ​വാ​തി​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സം​ഘം വി​ല​യി​രു​ത്തി. ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​ക​ൾ അ​ട​ക്കാ​തെ​യു​ള്ള ബ​സു​ക​ളു​ടെ ഓ​ട്ടം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

യാ​ത്ര​ക്കാ​ർ വീ​ഴു​ന്ന സം​ഭ​വ​ങ്ങ​ളും ഏ​റെ​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സും എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഡ്രൈ​വ​ർ​മാ​ർ ബ​സ് ഓ​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ചി​ല റൂ​ട്ടു​ക​ളി​ൽ അ​വ​സാ​ന ട്രി​പ്പു​ക​ളി​ൽ ഡ്രൈ​വ​ർ​ക്ക് പ​ക​രം ക്ലീ​ന​ർ ബ​സ് ഓ​ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചി​ല യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ആ​റാം​മൈ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന്റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ക​ണ്ടെ​ത്ത​ൽ.

മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നു​വ​ന്ന ബ​സ് നേ​രി​ട്ട് ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ ഗ്യാ​സ് ടാ​ങ്കി​ൽ ഇ​ടി​ച്ച​തോ​ടെ വാ​ൽവ് പൊ​ട്ടി ഇ​ന്ധ​നം ചോ​ർ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പോ​ലും സാ​ധ്യ​മാ​കാ​തെ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ഓ​ട്ടോ മ​റി​ഞ്ഞ് ക​ത്തി യാ​ത്ര​ക്കാ​ര​നും ഡ്രൈ​വ​റും വെ​ന്തു​മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ മു​ട​പ്പ​ത്തൂ​രി​ലെ സു​ധി​ൽ അ​ത്തി​ക്ക​യെ (32) ക​ഴി​ഞ്ഞ​ദി​വ​സം ക​തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ശേ​ഷം ഓ​ടിക്കളഞ്ഞ ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ എ.​സി. ഷീ​ബ പ​റ​ഞ്ഞു

Related posts

പു​തി​യ സി​നി​മ​ക​ളു​ടെ ലൈ​വ് റി​വ്യൂ ത​ട​യാ​ന്‍ “ഫാ​ന്‍​സ് ക്വ​ട്ടേ​ഷ​ൻ’

Aswathi Kottiyoor

നിപ,സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം

Aswathi Kottiyoor

തിരുവോണത്തിന് ബവ്‌കോ ഔട്ട്ലറ്റുകൾക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox