24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം
Uncategorized

‘മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം

കോട്ടയം എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു.എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ.പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു.തുടര്‍ന്ന് പൊലീസുകാര്‍ ബലമായി കതക് തള്ളിത്തുറന്നു കീഴ്‌പ്പെടുത്തുന്നതിനിടെ പ്രതി എസ്‌ഐയുടെ മുടിക്കുത്തില്‍ പിടിച്ചു പുറത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

Related posts

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചോളം കൃഷി വിളവെടുപ്പ് ഉത്സവം

Aswathi Kottiyoor

കൊല്ലത്ത് ഓട്ടോയിലെത്തി എസ്ഐയുടെ ബൈക്ക് മോഷ്ടിച്ചു, രണ്ടാമത്തെ പ്രതിയും പിടിയിൽ

Aswathi Kottiyoor

രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

Aswathi Kottiyoor
WordPress Image Lightbox