24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ
Uncategorized

വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. അഖില്‍ തന്റെ അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം’.- അഖില്‍ പി ധര്‍മജൻ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ടു; നാട്ടിലെത്തി കുഞ്ഞിനെ ഭാര്യവീട്ടുകാര്‍ക്ക് കൈമാറി ഭര്‍ത്താവ്

Aswathi Kottiyoor

വഴിമാറിയ ദുരന്തം! മലപ്പുറത്ത് സ്കൂള്‍ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന 16 കുട്ടികളും സുരക്ഷിതര്‍

Aswathi Kottiyoor

80 ലക്ഷം ലോട്ടറി അടിച്ച യുവാവിന്റെ ദുരൂഹമരണം: സുഹൃത്ത് പൊലീസ് കസ്റ്റ‍ഡിയിൽ

Aswathi Kottiyoor
WordPress Image Lightbox