27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • *വിഷ്ണുവിന്റെ ജീവൻ തുടിക്കും ഇനി നാല് ജീവിതങ്ങളിൽ*
Uncategorized

*വിഷ്ണുവിന്റെ ജീവൻ തുടിക്കും ഇനി നാല് ജീവിതങ്ങളിൽ*

കോഴിക്കോട് മകന്റെ വേർപാട് ഓർക്കുമ്പോൾ കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജിയുടെ കണ്ണ് നനയുമെങ്കിലും അഭിമാനമുണ്ട് ഈ അച്ഛന്. നാലുപേർക്ക് പുതുജീവനേകിയാണ് വിഷ്ണു യാത്രയായത്. കഴിഞ്ഞ 12ന് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോഴിക്കോട് ആസ്റ്റർ മിംസിൽ മരിച്ച പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.
ഒക്ടോബർ അഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ ഒരാഴ്ച പിന്നിടുമ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചു.

തുടർന്ന് ആശുപത്രി അധികൃതരോട് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴി പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തിയത്. കടലുണ്ടിലൈവ്. വിഷ്ണുവിന്റെ ഒരു വൃക്കയും കരളും ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകി. മറ്റൊരു വൃക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഹൃദയം മെട്രോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുമാണ് ലഭിക്കുക.
അവയവ മാറ്റത്തിനുള്ള മൾട്ടി ഓർഗൻസ് സർജറിയുടെ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ആസ്റ്റർ മിംസിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം തലവൻ അനീഷ് കുമാറും സംഘവും ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ സജീഷ് സഹദേവൻ, നെഫ്രോളജിസ്റ്റ് സജിത്ത് നാരായണൻ, യൂറോളജിസ്റ്റ് രവികുമാർ കെ, അനസ്‌തേഷ്യാളജിസ്റ്റ് ഡോ കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് അവയവമാറ്റം നടത്തിയത്.

Related posts

മട്ടന്നൂർ കോളേജിൽ ലഹരിവിരുദ്ധ കലാജാഥ സംഘടിപ്പിച്ചു

Aswathi Kottiyoor

സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു

Aswathi Kottiyoor

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

Aswathi Kottiyoor
WordPress Image Lightbox