23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പനിയും ഛർദ്ദിയും, 12 കുട്ടികൾ ആശുപത്രിയിൽ
Uncategorized

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പനിയും ഛർദ്ദിയും, 12 കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കൂൾ ബസിന്റെ ഡ്രൈവർക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്.ബസ് ഡ്രൈവർ, പാചകതൊഴിലാളി, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യം ഇവരെ ഇവരെ വളയത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടികൾക്ക് ഉച്ചയോടെയാണ് പനിയും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളിൽ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.പന്ത്രണ്ട് കുട്ടികൾക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂളിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് നി​ഗമനത്തിലെത്തിയത്. ഇന്നലെ സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ കൂട്ടുകറി കഴിച്ച വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ പ്രശ്നമുണ്ടായിരിക്കുന്നത്. കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തും. കുട്ടികൾ ചികിത്സയിൽ തുടരുകയാണ്.

Related posts

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ

Aswathi Kottiyoor

ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു

Aswathi Kottiyoor

വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്ഒ; നടപടിക്ക് ശുപാർശ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox