24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഓവർടേക്ക് ചെയ്തതിന് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു; നാലുപേർ കസ്റ്റഡിയിൽ
Uncategorized

ഓവർടേക്ക് ചെയ്തതിന് ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു; നാലുപേർ കസ്റ്റഡിയിൽ

തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവർ ഗിരീഷിനാണ് മർദനമേറ്റത്. കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആറംഗസംഘം ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു എന്നാണ് ബസുടമയുടെ പരാതി.ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന് കാട്ടി കൈപ്പമംഗലം സ്വദേശികളായ കാറിൽ ഉണ്ടായിരുന്നവരും പരാതി നൽകിയിട്ടുണ്ട്. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.

Related posts

പിഎസ്സി കോഴ വിവാദം അന്വേഷിക്കണം,തീ ഇല്ലാതെ പുക ഉണ്ടാവില്ലെന്ന് പ്രമോദ് കോട്ടൂളി,പാര്‍ട്ടിക്ക് വിശദീകരണം നല്‍കി

Aswathi Kottiyoor

പ്രേമിക്കാൻ കൊള്ളില്ല, തന്നെ കുറിച്ച് മോശം പറഞ്ഞ 50 സ്ത്രീകൾക്കെതിരെ കേസുമായി യുവാവ്, ആവശ്യപ്പെട്ടത് 21 കോടി

Aswathi Kottiyoor

മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി

Aswathi Kottiyoor
WordPress Image Lightbox