24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയർത്തുന്നത് ആലോചിക്കും : മന്ത്രി രാജീവ്
Kerala

തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയർത്തുന്നത് ആലോചിക്കും : മന്ത്രി രാജീവ്

ഒരു വ്യവസായമെന്ന രൂപത്തിൽ തോട്ടം മേഖലയിൽ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയർത്തുന്നതിനുള്ള നിയമപരമായ സാധ്യതകൾ ആലോചിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവൽക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി (ഐഐഎം കോഴിക്കോട്) ധാരണപത്രം ഒപ്പുവച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഭരണാനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവൽക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്താൻ തുക വകയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ ക്ഷണിച്ച് സാങ്കേതിക -വിദഗ്ധ സമിതി മൂല്യനിർണയം നടത്തി കോഴിക്കോട് ഐഐഎമ്മിനെ തെരഞ്ഞെടുത്തത്.

മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്ലാന്റേഷൻസ് സ്പെഷ്യൽ ഓഫീസർ എസ് ഹരികിഷോറും കോഴിക്കോട് ഐഐഎമ്മിലെ മെന്റർ പ്രൊഫ. ആനന്ദക്കുട്ടനുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, പ്ലാന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി അജിത്കുമാർ, കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. എസ് വെങ്കട്ടരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. അശുതോഷ് സർക്കാർ, പ്ലാന്റേഷൻ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ എന്നിവർ പങ്കെടുത്തു.

Related posts

മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയുടെ 5 തോക്കുകൾ കസ്റ്റഡിയിലെടുത്തു.*

Aswathi Kottiyoor

മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

Aswathi Kottiyoor

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

Aswathi Kottiyoor
WordPress Image Lightbox