21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ; ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌
Kerala

ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ; ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌

കരുനാഗപ്പള്ളി–- ശാസ്‌താംകോട്ട സെക്‌ഷനിൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട്‌ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ എഗ്‌മൂർ–-ഗുരുവായൂർ പ്രതിദിന എക്‌സ്‌പ്രസ്‌( 16127) 15 മുതൽ 17 വരെ 30 മിനിറ്റ്‌ വൈകും. മംഗളൂരു സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) ഈ ദിവസങ്ങളിൽ 40 മിനിറ്റും വൈകും.

പാലക്കാട്‌ ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്‌ച വൈകുന്ന ട്രെയിനുകൾ:

എറണാകുളം ജങ്ഷൻ –- കണ്ണൂർ ഇന്റർസിറ്റി (16305): 1.30 മണിക്കൂർ, സെക്കന്തരാബാദ്‌ ജങ്ഷൻ –- തിരുവനന്തപുരം സെൻട്രൽ (17230 ) ശബരി : -30 മിനിട്ട്‌, കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്‌ദി (12081 ): -1.45 മണിക്കൂർ, കണ്ണൂർ – ആലപ്പുഴ എക്‌സ്‌പ്രസ്‌(16308 ): -1.15 മണിക്കൂർ, കോട്ടയം–-നിലമ്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌(16326): -ഒരു മണിക്കൂർ, ആലപ്പുഴ–-ധർബാദ്‌ എക്‌സ്‌പ്രസ്‌(.13352): -45 മിനിട്ട്‌, പോർബന്തർ – -കൊച്ചുവേളി പ്രതിവാര സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(20910) : 30 മിനിട്ട്‌, തിരുവനന്തപുരം സെൻട്രൽ–- കോഴിക്കോട്‌ ജനശതാബ്‌ദി(.12076): -30 മിനിട്ട്‌, മംഗളൂരു സെൻട്രൽ–-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ്‌(16649 ) : -20 മിനിട്ട്‌, എറണാകുളം–-കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌( 12678) : 30 മിനിട്ട്‌.

ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌
യാത്രക്കാരുടെ തിരക്ക്‌ പരിഗണിച്ച്‌ ജനശതാബ്‌ദി ട്രെയിന്‌ താൽക്കാലികമായി അധിക സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ അനുവദിച്ചു. തിരുവനന്തപുരം –- കോഴിക്കോട്‌ (12076) കോഴിക്കോട്‌ – -തിരുവനന്തപുരം(12075) ജനശതാബ്‌ദിക്ക്‌ 16 വരെയാണ്‌ അധിക കോച്ച്‌ അനുവദിച്ചത്‌.

Related posts

കാട്ടാക്കടയിലെ ആക്രമണം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം.*

Aswathi Kottiyoor

രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Aswathi Kottiyoor

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പ്ര​തി​ദി​നം 45000 പേ​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം.

Aswathi Kottiyoor
WordPress Image Lightbox