24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
Uncategorized

മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 25നാണ് കാണാതായ മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ മെയ്‌തെയ് വിഭാഗക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Related posts

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 16.31 കോടി അനുവദിച്ചു

Aswathi Kottiyoor

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

Aswathi Kottiyoor

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox