21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ; ഹെലി ടൂറിസത്തിനുള്ള ധാരണപത്രം ഈ വർഷം
Kerala

പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ; ഹെലി ടൂറിസത്തിനുള്ള ധാരണപത്രം ഈ വർഷം

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് അടുത്തവർഷം സെപ്തംബർ 26 മുതൽ 29 വരെ കൊച്ചിയിൽ നടക്കും. വെല്ലിങ്‌ടൺ ഐലന്റിലെ സാഗര സാമുദ്രിക കൺവൻഷൻ സെന്ററിലാണ് മാർട്ട്. കോവിഡിൽനിന്ന് കരകയറിയ ടൂറിസം മേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്നും ട്രാവൽ മാർട്ട് ടൂറിസം മേഖലയുടെ കുതിപ്പിന് കരുത്തേകുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ പുരോഗതി നേടി. കാരവൻ കേരള, വെഡ്ഡിങ് ലക്ഷ്യസ്ഥാനങ്ങൾ, ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ, അറിയപ്പെടാത്ത പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തൽ തുടങ്ങി കേരളം അവതരിപ്പിച്ച പുതിയ ടൂറിസം മാതൃകകൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ്. ഹെലി ടൂറിസത്തിനുള്ള ധാരണപത്രം ഡിസംബറിൽ ഒപ്പുവയ്ക്കും.

യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, റഷ്യ, സ്കാൻഡനേവിയൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കെടിഎമ്മിനുണ്ടാകും. കെടിഎം 2024ലെ ബിസിനസ് സെഷനുകൾ സെപ്‌തംബർ 27, 28, 29 തീയതികളിൽ നടക്കും. 29ന് പൊതുജനങ്ങൾക്ക് എക്സ്പോ സന്ദർശിക്കാം. ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടർ പി ബി നൂഹ്, അഡീഷണൽ ഡയറക്ടർ (ജനറൽ) എസ് പ്രേം കൃഷ്ണൻ, കെടിഡിസി എംഡി ശിഖ സുരേന്ദ്രൻ, ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ, ഇ എം നജീബ്, ബേബി മാത്യു തുടങ്ങിയവരും പങ്കെടുത്തു.

Related posts

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും മുഖം തിരിച്ച് വിഴിഞ്ഞം സമര സമിതി

Aswathi Kottiyoor

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ എല്ലാ സ്‌കൂളിലും നവംബർ 30 നുള്ളിൽ പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണം:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി

Aswathi Kottiyoor
WordPress Image Lightbox