24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിന് മുന്നില്‍ കത്തിയുമായി സ്ത്രീയുടെ പരാക്രമം; മൂന്ന് പേരെ കുത്തി
Uncategorized

വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിന് മുന്നില്‍ കത്തിയുമായി സ്ത്രീയുടെ പരാക്രമം; മൂന്ന് പേരെ കുത്തി

ന്യൂയോര്‍ക്ക്: കത്തിയുമായി വിമാനത്താവളത്തില്‍ എത്തിയ സ്ത്രീ അര മണിക്കൂറിലേറെ സമയം പരിഭ്രാന്തി പരത്തി. ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അമേരിക്കയിലെ ഹാര്‍ട്ഫീല്‍ഡ് – ജാക്സന്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീ വിമാനത്താവളത്തില്‍ കത്തിയുമായി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നിരവധി യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഡമാറിസ് മില്‍ട്ടനെന്ന 44 വയസുകാരിയാണ് അറസ്റ്റിലായത്. വൈകുന്നേരം 4.45ഓടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ആഭ്യന്തര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സൗത്ത് ടെര്‍മിനലിലെ സെക്യൂരിറ്റി ചെക് പോയിന്റിന് സമീപത്തു നിന്ന് കത്തിവീശി. ഇവിടേക്ക് വരുന്നതിന് മുമ്പ് മറ്റൊരാളെയും അതിന് മുമ്പ് വിമാനത്താവളത്തില്‍ ഇവരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറെയും കുത്തിയതായി പൊലീസ് പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ തടസം സൃഷ്ടിക്കുകയും കത്തി താഴെയിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Related posts

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട: കഞ്ചാവും ചരസും രാസലഹരിയുമായി മൂന്നു പേര്‍ പിടിയില്‍

Aswathi Kottiyoor

പാരീസ് ഒളിമ്പിക്സ് ; ഐക്യദാഢ്യവുമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂൾ

Aswathi Kottiyoor

‘ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ’; നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്

Aswathi Kottiyoor
WordPress Image Lightbox