26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഇടമലക്കുടിയിൽ 4ജി ടവർ യാഥാർഥ്യമായി
Kerala

ഇടമലക്കുടിയിൽ 4ജി ടവർ യാഥാർഥ്യമായി

കേരളത്തിലെ ഏക ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽപട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച്, ബിഎസ്എൻഎൽ ഫോർ ജി ടവർ ഇടമലക്കുടിയിൽ നിർമ്മാണം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കിയിട്ടുള്ളത്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാർത്താ വിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവർക്ക് പൊതുസമൂഹവുമായി കൂടുതൽ ഇടപഴകുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിൻറെയും ഭാഗമായിട്ടാണ് ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിൻറെ നിർമ്മാണം ഇന്നലെ ആരംഭിച്ചിട്ടുള്ളത്. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ് റോഡ് നിർമ്മിക്കുന്നത്. ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ വർഷം ഇടമലക്കുടി ട്രൈബൽ എൽ പി സ്‌കൂൾ യു പി ആയി ഉയർത്താൻ കഴിഞ്ഞു. കൊച്ചിൻ റിഫൈനറീസിൻറെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

പേരാവൂർ* *മേൽമുരിങ്ങോടിയിൽ* *നാടൻ വാറ്റ് കേന്ദ്രത്തിൽ* *റെയ്ഡ് ഒരാൾ അറസ്റ്റിൽ*

Aswathi Kottiyoor

50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികള്‍

Aswathi Kottiyoor

*ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും*

Aswathi Kottiyoor
WordPress Image Lightbox