24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാണാതായ പഞ്ചായത്ത് അസി. സെക്രട്ടറി മധുരയിലുണ്ടെന്ന് സൂചന; സിപിഎം ഭീഷണിയിൽ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി
Uncategorized

കാണാതായ പഞ്ചായത്ത് അസി. സെക്രട്ടറി മധുരയിലുണ്ടെന്ന് സൂചന; സിപിഎം ഭീഷണിയിൽ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി

പാലക്കാട്: ഇന്നലെ മുതൽ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈർ അലി മധുരയിലെന്ന് സൂചന. സിപിഎം നേതാവിന്‍റെ ഭീഷണിയെ തുടർന്ന് സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി നൽകി. സുബൈർ അലി ഫോണിൽ ബന്ധപ്പെട്ടതായി നെന്മാറ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അതേസമയം, കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു.നെന്മാറയിൽ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈർ അലി, കോൺഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിപിഎം നേതാക്കൾ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈർ അലി പങ്കുവെച്ചത്. സുബൈർ അലിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് സുബൈർ അലി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുബൈർ അലി മധുരയിലുണ്ടെന്ന് വിവരം ലഭിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ ഏറെ മാനസിക സമർദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

Related posts

ഇനി എന്തിനാണെന്ന് മനസിലാകുന്നില്ല, എല്ലാം കൃത്യം, ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

Aswathi Kottiyoor

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്; നിരക്ക് 3300 രൂപ

Aswathi Kottiyoor
WordPress Image Lightbox