24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു.
Uncategorized

എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു.

ഏഴ് തൊഴിലാളികൾക്കാണ് കടന്നലിൻ്റെ കുത്തേറ്റു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്.എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു

Related posts

കടകള്‍ തുറന്നില്ല, കയറാൻ സ്ഥിരം യാത്രക്കാരില്ല, എവിടെയും നിർത്തിയില്ല; തീരാ നോവേറ്റി ‘ആനവണ്ടി’ ചൂരൽമലയിറങ്ങി

Aswathi Kottiyoor

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും

Aswathi Kottiyoor

ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; മോഷ്ടിച്ചത് 4 കോടിയിലധികം വിലവരുന്ന 436 ഐഫോൺ

Aswathi Kottiyoor
WordPress Image Lightbox