24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*
Uncategorized

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

മണ്ണടി സായൂജ്യത്തില്‍ വിമുക്ത ഭടൻ സുരേഷ്-ബിന്ദു ദമ്ബതികളുടെ മകൻ സന്ദീപ് (25), ബാവ മൻസിലില്‍ റഷീദിന്റെ മകൻ അമാൻ (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൃഷ്ണഗിരിയിലാണ് അപകടം നടന്നത്. സന്ദീപിന്റേതാണ് അപകടത്തില്‍പ്പെട്ട കാര്‍. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന കരുതുന്നു.

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ശാസതാംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മണ്ണടി താഴത്ത് നിന്നും ബംഗളൂരുവിലേക്ക് ഉപരിപഠനാവശ്യത്തിനായി പോയതായിരുന്നു നാല്‍വര്‍ സംഘം. മണ്ണടി വേലുത്തമ്ബി ക്ലബിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
____________

Related posts

🛑🔰ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

തൊപ്പിയും ടൈയ്യും ​ഗ്ലാസും; വാട്ടർ ടാങ്കിലെ അസ്ഥികൂടം പുരുഷന്റേത്, നിർണായക വിവരം പുറത്ത്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പുകൾ അടച്ചിടും

Aswathi Kottiyoor
WordPress Image Lightbox