24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ 15,000 കുടുംബങ്ങൾക്ക് പുതിയ എഎവൈ കാർഡുകൾ: വിതരണം തുടങ്ങി
Kerala

സംസ്ഥാനത്തെ 15,000 കുടുംബങ്ങൾക്ക് പുതിയ എഎവൈ കാർഡുകൾ: വിതരണം തുടങ്ങി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്ക്‌ പുതുതായി നൽകുന്ന എഎവൈ കാർഡുകളുടെ വിതരണം സംസ്ഥാനത്ത്‌ ആരംഭിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽനിന്ന് പിടിച്ചെടുത്ത കാർഡുകളാണ് വിതരണം ചെയ്യുന്നത്‌. അയ്യൻകാളി ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 4,00,732 പുതിയ കാർഡ്‌ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 3,56,244 കാർഡ്‌ തരംമാറ്റി നൽകി. റേഷൻകാർഡുമായി ബന്ധപ്പെട്ട് ലഭിച്ച 62,73,453 ഓൺലൈൻ അപേക്ഷയിൽ 62,46,014 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ 93,96,470 പേർക്കാണ് റേഷൻ കാർഡുകളുള്ളതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി സജിത് ബാബു, ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കേരളീയത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നവംബർ രണ്ടിന് രാവിലെ 9.30ന് ടാ​ഗോർ തിയറ്ററിൽ ‘കേരളത്തിന്റെ ഭക്ഷ്യഭദ്രത’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റൈസർ വീഡിയോ പ്രദർശനവും ഡിജിറ്റൽ പോസ്റ്റർ പ്രകാശനവും തെളിമ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി.

Related posts

ഇന്ധന വിലയിൽ ഇന്നും വർധന.

Aswathi Kottiyoor

ക്ഷീരസംഘം ഭാരവാഹിയാകാൻ 500 ലിറ്റർ പാൽ അളക്കണം

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox