22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു.
Uncategorized

കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു.

കർണാടകത്തിൽ കാറപകടത്തിൽ 7 പേർ മരിച്ചു. ചിത്രദുർ​ഗ സോലാപ്പൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ടിപ്പർ എതിർദിശയിൽ വരികയായിരുന്ന എസ് യുവിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിറകിൽ വന്നുകൊണ്ടിരുന്ന ലോറിയും കാറിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന 7 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 2 വയസുള്ള കുട്ടി ​ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകൻ അനിൽ (30) എന്നിവരാണ് മരിച്ചത്. കുലഹള്ളിയിലെ ബസവേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ എറെ നേരെ ഗതാഗതക്കുരുക്കുണ്ടായി. കാറിലുണ്ടായിരുന്ന കുട്ടിയെയും ലോറികളുടെ ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരും ഹൊസപ്പേട്ട സ്വദേശികളാണ്.

Related posts

പൊലീസ് നോക്കിനിൽക്കെ ഇരട്ടക്കൊല

Aswathi Kottiyoor

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി,പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവതി

Aswathi Kottiyoor
WordPress Image Lightbox