22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണരീതി പരിഷ്കരിച്ചു
Kerala

വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണരീതി പരിഷ്കരിച്ചു

കീഴ്‌ക്കോടതികളിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണരീതി (ഡ്രസ്‌ കോഡ്‌) പരിഷ്കരിച്ച്‌ ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്‌ട്രാർ ഉത്തരവിറക്കി. നിലവിലുള്ള വസ്‌ത്രധാരണ രീതിക്കുപുറമെ, ഇനിമുതൽ വെളുപ്പും കറുപ്പും നിറത്തിലുള്ള സൽവാർ കമീസോ ഷർട്ടും പാന്റ്‌സുമോ ഷർട്ടും പാവാടയുമോ ധരിക്കാം.

വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ കോടതിമുറികളും ചൂടുള്ള കാലാവസ്ഥയും പരിഗണിച്ച്‌ വസ്‌ത്രധാരണരീതി പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കീഴ്‌ക്കോടതികളിലെ നൂറോളം വനിതാ ജുഡീഷ്യൽ ഓഫീസർമാർ നേരത്തേ ഹൈക്കോടതിക്ക്‌ നിവേദനം നൽകിയിരുന്നു. ഇതുപരിഗണിച്ചാണ്‌ പരിഷ്കരണം.

വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണും അടങ്ങുന്ന ഡ്രസ്‌ കോഡ്‌ 1970 ഒക്‌ടോബർ ഒന്നിനാണ്‌ നിലവിൽവന്നത്‌. ഈ രീതിക്കുപുറമെ വെളുത്ത നിറമുള്ള ഹൈ നെക് അല്ലെങ്കിൽ കോളറുള്ള സൽവാറും കറുത്ത നിറമുള്ള കമീസും കറുത്ത ഫുൾസ്ലീവ് കോട്ടും നെക് ബാൻഡും കറുത്ത ഗൗണും ഉൾപ്പെട്ട വേഷം ധരിക്കാമെന്നാണ് പുതിയ വിജ്ഞാപനം. വെളുത്ത നിറമുള്ള ഹൈ നെക് ബ്ലൗസ് അല്ലെങ്കിൽ കോളറുള്ള ഷർട്ട്, കറുത്ത നിറമുള്ള മുഴുനീള പാവാട അല്ലെങ്കിൽ പാന്റ്സ്, കറുത്ത ഫുൾസ്ലീവ് കോട്ട്, നെക് ബാൻഡ്, കറുത്ത ഗൗൺ എന്നിവയുൾപ്പെട്ട വേഷവും ധരിക്കാം. ജുഡീഷ്യൽ ഓഫീസറുടെ അന്തസ്സിനുചേർന്ന വിധത്തിലുള്ള വസ്ത്രധാരണം വേണമെന്നും നിറമുള്ള വസ്‌ത്രങ്ങൾ ഒഴിവാക്കണമെന്നും വിജ്‌ഞാപനത്തിലുണ്ട്‌.

Related posts

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഗാന്ധി പ്രതിമയെ വണങ്ങി രാഹുലിന്റെ തിരിച്ചു വരവ്; ആഘോഷമാക്കി ‘ഇന്ത്യ’ സഖ്യം

Aswathi Kottiyoor

നെ‍ൽവില നൽകാൻ 2300 കോടി വായ്പയൊരുക്കി കേരള ബാങ്ക്; 15ന് വിശദചർച്ച

Aswathi Kottiyoor
WordPress Image Lightbox