24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യുവതി കിണറ്റില്‍ വീണു മരിച്ചു
Iritty

യുവതി കിണറ്റില്‍ വീണു മരിച്ചു

ഇരിട്ടി:എടക്കാനം എല്‍.പി സ്‌കൂളിനു സമീപത്തെ നിട്ടൂര്‍ വീട്ടില്‍ എന്‍. അനുഷ (35) യെ ആണ് വീട്ടുകിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിമുക്ത ഭടന്‍ കെ.കെ.ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്.
ശിവനന്ദ, അനുനന്ദ എന്നിവര്‍ മക്കളാണ്.കണ്ണൂര്‍ മതുക്കോത്തെ പ്രഭാകരന്റെയും രജിലയുടെയും മകളാണ്.
സഹോദരങ്ങള്‍: പ്രജിഷ, പ്രജീഷ്. ഇരിട്ടി പൊലീസ് ഇന്‍ക്വസ്‌റ് നടത്തി കണ്ണൂര്‍ ഗവ.മെഡി.കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എടക്കാനത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും .

Related posts

മൊബൈൽ ടവറുകളിൽ ആളുകൾ കുടുങ്ങിയാൽ എന്തുചെയ്യും – പരിശീലനം നൽകി

Aswathi Kottiyoor

മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor

കനാൽ ചോർച്ചക്കിടെ ബാരാപ്പോളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉദ്‌പാദനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox