24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ന് മുതൽ ഇടിമിന്നലോടെ മഴ; അന്തരീക്ഷ താപനില ഉയരും, പകൽ സമയത്ത് ചൂട് കൂടും
Uncategorized

ഇന്ന് മുതൽ ഇടിമിന്നലോടെ മഴ; അന്തരീക്ഷ താപനില ഉയരും, പകൽ സമയത്ത് ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം കഴിഞ്ഞ് തുലാവർഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകൽസമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്.

കാലവർഷം കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ദുർബലമായത്. ദിവസങ്ങളോളം തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ച ശേഷമായിരുന്നു കാലവർഷം പിൻവാങ്ങിയത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ശരാശരി പകൽ താപനില 27-28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32-33 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. തുലാവർഷ മഴയെത്തുമ്പോഴും പകൽ സമയത്ത് താപനില ഇതേ നിലയിൽ തുടരാനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള മഴ സാധ്യതാ പ്രവചനം കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇവ പ്രകാരം ഒക്ടോബർ 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ സാധാരണയിൽ കുറവ് മഴയും രണ്ടാമത്തെ ആഴ്ചയിൽ ഒക്ടോബർ 13 മുതൽ 19 വരെ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തിയത്. തുലാവർഷം ആരംഭിക്കുന്നതോടെ ഈ മുന്നറിയിപ്പുകളിലും മാറ്റമുണ്ടായേക്കും

Related posts

♦️🔰വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

Aswathi Kottiyoor

പ്രവാസ ലോകത്ത് മാനവ ഐക്യം നിലനിർത്താൻ ഒരു വേദി; ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ ഗ്ലോബല്‍ കമ്മിറ്റി

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ടു, ഇലക്ട്രിക് പോസ്റ്റിലേക്ക് പാഞ്ഞുകയറി; മാന്നാറിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox