24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Uncategorized

ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി:ഫലസ്തീനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ താൽകാലികമായി എയർ ഇന്ത്യ നിർത്തി. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കും ഇന്ന് നിശ്ചയിച്ച രണ്ട് സർവീസുകളാണ് റദ്ദാക്കിയത്.

വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. ഹമാസിന്‍റെ 21 ശക്തികേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിൽ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത് നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്. ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത്

Related posts

ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ഗാന്ധിക്ക് വീടാകും

Aswathi Kottiyoor

ബിപോർജോയ് രാത്രിയോടെ കരതൊടും; ഗുജറാത്തിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

കേരളവിഷൻ ബ്രോഡ്ബാന്റ് പുതിയഓഫീസ്

Aswathi Kottiyoor
WordPress Image Lightbox