• Home
  • Kerala
  • കോഴിക്കോട് മിനിലോറി കടയിലേക്ക്‌ പാഞ്ഞുകയറി ഡ്രൈവർ മരിച്ചു
Kerala

കോഴിക്കോട് മിനിലോറി കടയിലേക്ക്‌ പാഞ്ഞുകയറി ഡ്രൈവർ മരിച്ചു

വടകര > കോഴിക്കോട് അഴിയൂർ കോറോത്ത് റോഡ് കണ്ണാടി പള്ളിക്കു സമീപം മിനിലോറി നിയന്ത്രണം വിട്ട് കടയിലേക്ക്‌ പാഞ്ഞുകയറി ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മിനിലോറി ഡ്രൈവർ കണ്ണൂർ ശ്രീകണ്ഠാപുരം നെടിയങ്ങ തെങ്ങനക്കുന്നേൽ ദീപക് സാബു (31) ആണ് മരിച്ചത്‌. ശനി പകൽ 12. 30നാണ് അപകടം.

ലുലു കഫെ ഫാസ്റ്റ്ഫുഡ് കടയിലേക്കാണ്‌ മിനിലോറി ഇടിച്ചുകയറിയത്‌. ഇടിയുടെ ആഘാതത്തിൽ കഫെ പൂർണമായും തകർന്നു. തൊട്ടടുത്ത മുറിയുടെ കോണിപ്പടിയും ഷീറ്റുകളും തകർന്നു. കടയുടമ നെസീമ മൻസിലിൽ അസീസിന്റെ മകൻ സമറൂദ് (16), തൊഴിലാളിയായ ബംഗാൾ സ്വദേശി താജു മാലിക്ക് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപക് സാബുവിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Related posts

നാളെ മുതൽ കൊല്ലം മുതൽ തൃശൂർ വരെ ട്രെയിൻ നിയന്ത്രണം; 26 ന്‌ ജനശതാബ്‌ദി റദ്ദാക്കി

Aswathi Kottiyoor

പൊതുമരാമത്ത് പ്രവൃത്തികളുടെ ഡിഎൽപി ഇനി വെബ്സെറ്റില്‍; പ്രവൃത്തികളിലെ അപാകത ജനങ്ങള്‍ക്ക് നേരിട്ടറിയിക്കാം

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേക ക്യൂ ഏർപ്പെടുത്തണം

Aswathi Kottiyoor
WordPress Image Lightbox