22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന: മന്ത്രി പി രാജീവ്
Kerala

ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന: മന്ത്രി പി രാജീവ്

ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആയുഷ് ഹോമിയോപ്പതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലങ്ങാട് സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള ഷി ഹെല്‍ത്ത് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോ ക്ലിനിക്കുകള്‍ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. കളമശ്ശേരി മണ്ഡലത്തില്‍ ‘ഒപ്പം’ ക്യാംപയിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി. എല്ലാ വാര്‍ഡിലും വ്യായാമത്തിനുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും ഒപ്പം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആലങ്ങാട് വിതയത്തില്‍ ഹാളില്‍ നടന്ന മെഡിക്കല്‍ പരിശോധന ക്യാംപിന് ആലങ്ങാട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ഡി ലേഖ, കടുങ്ങല്ലൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നയന ദാസ്, വരാപ്പുഴ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി അനില്‍കുമാര്‍, കരുമാലൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോള്‍ഡ കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എറണാകുളം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം എം എസ് അനില്‍കുമാര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആര്‍ രാധാകൃഷ്ണന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപികൃഷ്ണന്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിന്‍സന്റ് കാരിക്കശ്ശേരി, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ ജയകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ വി ബി ജബ്ബാര്‍, ശ്യാമിലി കൃഷ്ണ, എല്‍സ ജേക്കബ്, കെ.ആര്‍ ബിജു, നാഷണല്‍ ആയുഷ് മിഷന്‍ എറണാകുളം ഡിസ്ട്രിക്ട് പ്രൊജക്റ്റ് മാനേജര്‍ എം എസ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കേരളത്തിന്റെ ടൂറിസം വകുപ്പിന് കീഴിൽ യുഎഇയിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

Aswathi Kottiyoor

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ; ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി 26 മാവേലി സ്‌റ്റോർ

Aswathi Kottiyoor
WordPress Image Lightbox