24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ; ഗുരുതര സാഹചര്യം, ആശങ്ക; എംബസി മുന്നറിയിപ്പ്
Uncategorized

ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ; ഗുരുതര സാഹചര്യം, ആശങ്ക; എംബസി മുന്നറിയിപ്പ്

ടെൽ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം.

സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു. ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. മലയാളം അടക്കം പ്രദേശിക ഭാഷകളിലാണ് നി‍ര്‍ദ്ദേശം പുറത്തിറക്കിയത്

Related posts

കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’, പേര് മാറ്റം അടുത്ത വർഷം; വി ശിവൻകുട്ടി

Aswathi Kottiyoor

സിനിമയെ സന്തോഷത്തിനുള്ള മരുന്നാക്കിയ കണ്ണൂരിലെ ഡോക്ടർ കുടുംബം…

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox