20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • നാടിന്‌ ഡിജിറ്റൽ സുരക്ഷയൊരുക്കാൻ കൊക്കൂൺ 16–-ാംപതിപ്പിന്‌ തുടക്കം
Kerala

നാടിന്‌ ഡിജിറ്റൽ സുരക്ഷയൊരുക്കാൻ കൊക്കൂൺ 16–-ാംപതിപ്പിന്‌ തുടക്കം

സൈബർരംഗത്തെ കുറ്റകൃത്യങ്ങൾ ചെറുക്കാനുള്ള പുതുമാർഗങ്ങൾ പരിചയപ്പെടുത്തി സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16–-ാംപതിപ്പിന്‌ കൊച്ചിയിൽ തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസ്‌ കൊച്ചി ​ഗ്രാൻഡ്‌ ഹയാത്ത് കൺവൻഷൻ സെന്ററിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്‌തു. സാങ്കേതികരംഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ വേ​ഗത്തിൽ പടരുകയാണെന്ന്‌ ഗവർണർ പറഞ്ഞു. അതിനാൽ സൈബർരം​ഗത്ത് മാറ്റങ്ങൾ വളരെവേ​ഗം നവീകരിച്ച്‌ മുന്നേറേണ്ട അവസ്ഥ അത്യാവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സാങ്കേതികവിദ്യകൾ കളിപ്പാട്ടംപോലെയാണ്. കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാൽ സൈബർ ഹാക്കിങ്‌, സൈബർ ഭീഷണിപ്പെടുത്തൽ, ചൈൽഡ് പോണോഗ്രഫി, ഓൺലൈൻ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ സൈബർ ദുരുപയോഗങ്ങൾക്ക് ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന്‌ കൊക്കൂൺ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണ്‌. നിർമിതബുദ്ധി, മെഷീൻ ലേണിങ്‌ തുടങ്ങിയവ വന്നതോടെ യന്ത്രബുദ്ധിയിൽ ആര്‌ ശക്തനാകുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കുമെന്ന അവസ്ഥയാണുള്ളത്‌. അതിനാൽ സാങ്കേതികവിദ്യയിൽ ശക്തമാകണമെന്നും ഗവർണർ പറഞ്ഞു.

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ആർബിഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ–-ഓർഡിനേറ്റർ ലഫ്‌റ്റനന്റ്‌ ജനറൽ എം യു നായർ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം എന്നിവർ സംസാരിച്ചു. ശനി വൈകിട്ട്‌ 4.30ന്‌ സമാപനസമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.

Related posts

എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമ മന്ത്രി

Aswathi Kottiyoor

വിചാരണകോടതി മാറ്റേണ്ടതില്ല; അതിജീവിതയുടെ ഹർജി തള്ളി

Aswathi Kottiyoor

*75ന്‍റെ നിറവില്‍ രാജ്യം; സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്.*

Aswathi Kottiyoor
WordPress Image Lightbox