24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം* *യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി*
Uncategorized

*വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം* *യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി*

കണ്ണൂർ കോട്ടയം കുടമാളൂരിൽ കർണാടക ബാങ്ക് അധികൃതരുടെ കടുത്ത മാനസിക പീഡനം മൂലം വ്യാപാരിയായിരുന്ന കെ.സി ബിനു ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ കുടുംബ ത്തിന് ബാങ്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റാഫീസിനുമുന്നിൽ ധർണ്ണ നടത്തി
മേയർ ടി. ഒ മോഹനൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ചേംബർ ജില്ലാ പ്രസിഡണ്ട് ടി എഫ്. സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആലികുട്ടി ഹാജി മുഖ്യ പ്രഭാഷണംനടത്തി. ജില്ലാ ജന.സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.എം ബഷിർ, ടി പി ഷാജി, ജില്ലാ ജോ.സെക്രട്ടറിമാരായ ബുഷ്റചിറക്കൽ, സിനോജ് മാക്സ് ജില്ലാ ട്രഷറർ മനോഹരൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു.

Related posts

പതിനഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസ് നീട്ടി

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ; ഹര്‍ജി തള്ളി, പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത വിധി

Aswathi Kottiyoor

40% വരെ നഷ്ടം വിളവെടുപ്പിന് ശേഷം; കർഷകരെ സഹായിക്കാൻ 5.25 കോടി

Aswathi Kottiyoor
WordPress Image Lightbox