22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്.
Kerala

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്.

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി.

കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തും. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജില്ലാ ഭരണകൂടവുമായി ചേർന്ന് ആളുകളെ ബോധവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തും.

സംസ്ഥാനത്ത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ഇന്നലെയും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 56 കാരിയായ ഗ്രേസിയെന്ന വീട്ടമ്മയാണ് മരിച്ചത്.

Related posts

പ്രതിഷേധത്തിന് അയവില്ല; സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു.

Aswathi Kottiyoor

വിലക്കയറ്റത്തിനെതിരെ മെഗാ റാലി സംഘടിപ്പിക്കാൻ പ്രിയങ്ക ഗാന്ധി.

Aswathi Kottiyoor

കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox