27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പീഡനക്കേസ്: ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Uncategorized

പീഡനക്കേസ്: ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോ‍ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

Related posts

കെജ്‍രിവാളിന് തിരിച്ചടി, ഇഡി കസ്റ്റഡി തുടരും; ഏപ്രിൽ ഒന്ന് വരെ കാലാവധി നീട്ടി

Aswathi Kottiyoor

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

Aswathi Kottiyoor

അയോഗ്യത; കൈയ്യൊഴിഞ്ഞ് ഒളിംപിക് കമ്മീഷന്‍, വിനേഷിന്റെയും കോച്ചിന്റെയും ഉത്തരവാദിത്തമെന്ന് പി ടി ഉഷ

Aswathi Kottiyoor
WordPress Image Lightbox