26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ പൊലീസ്
Uncategorized

അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ പൊലീസ്

ന്യൂഡൽഹി∙ ‘ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റിനെ ന്യായീകരിച്ച് ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ ന്യൂസ് ക്ലിക്ക് മുന്നോട്ടു വച്ചെന്നാണു റിമാൻഡ് അപേക്ഷയിൽ പൊലീസ് പറയുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വികലമായ ഭൂപടം തയാറാക്കാനുള്ള അജൻഡയുടെ തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബിറിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. യുഎസ് വ്യവസായിയും കോടീശ്വരനും ടെക്കിയുമായ നെവിൽ റോയ് സിംഘവുമായി പ്രബിർ പുർകയസ്ഥയ്ക്കു ബന്ധമുണ്ട്. ഇരുവരും ഇമെയിൽ സംഭാഷണം നടത്തിയിരുന്നു.കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബിറും നെവിലും ചർച്ച നടത്തി. ഇങ്ങനെ ഭൂപടമുണ്ടാക്കാൻ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവർ 115 കോടിയിലേറെ രൂപ വിദേശഫണ്ടുകൾ സ്വീകരിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടവേയാണു ന്യൂസ് ക്ലിക്കിലെ പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെ വസതികളിലും റെയ്ഡ് നടന്നു. 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു.

Related posts

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Aswathi Kottiyoor

വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു വൈകിട്ട് മൂന്നോടെ

Aswathi Kottiyoor

മേരി എവിടെ? കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്, എഫ്ഐആറിലെ വിവരങ്ങൾ…

Aswathi Kottiyoor
WordPress Image Lightbox